ജിമ്മിലെ മോഷണക്കേസിൽ മുൻ ബിഗ് ബോസ് താരം ജിൻ്റോയുടെ മൊഴി എടുക്കുന്നത് വൈകും. മുൻകൂർ ജാമ്യം തേടി ജിൻ്റോ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ രണ്ടിന് വീണ്ടും പരിഗണിക്കും. തുടർന്നായിരിക്കും മൊഴിയെടുപ്പ് നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.


രണ്ടാഴ്ച മുൻപാണ് ജിന്റോയ്ക്കെതിരെ മോഷണ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്
Gym theft; Taking statement of former Bigg Boss star delayed.